തിരുവനന്തപുരം: ഓണ സമ്യദ്ധിയുടെ നേർക്കാഴ്ചയായി സപ്ലൈകോ ഓണച്ചന്തകളിൽ വൻ ജനത്തിരക്ക്. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ സപ്ലൈകോയിൽ ലഭിക്കും.
ചെറുപയർ, ഉഴുന്നുപരിപ്പ്, കടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, ജയ അരി, കുറുവ, മട്ട അരി, അരലിറ്റർ വെളിച്ചെണ്ണ എന്നീ ഇനങ്ങളാണ് സബ്സിഡി നിരക്കിൽ ലഭിക്കുന്നത്. സബ്സിഡി ഇല്ലാത്ത ഇനങ്ങൾക്കും പൊതു വിപണിയേക്കാൾ അഞ്ചുമുതൽ 50 ശതമാനംവരെ വിലക്കുറവുണ്ട്.
വിവിധ ഉൽപ്പന്നങ്ങളുടെ കോംബോ ഓഫറും ഓണം ഫെയറിലുണ്ട്. പൊതുവിപണിയിൽ 1318 രൂപ വില വരുന്ന 13 ഇനങ്ങളാണ് 612 രൂപയ്ക്ക് ലഭിക്കുന്നത്. രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെ സ്റ്റാളുകൾ പ്രവർത്തിക്കും.