ന്യൂഡൽഹി: സിപിഎം പഠനഗവേഷണ കേന്ദ്രമായ ഹർകിഷൻ സിങ് സുർജിത്ത് ഭവനിൽ പാർടി ക്ലാസും വിലക്കി ഡൽഹി പോലീസ്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കേണ്ട പരിപാടി തടയാനാണ് പോലീസ് നീക്കം. ജി 20 യുടെ പേരിലാണ് വിലക്ക്.
കഴിഞ്ഞ ദിവസം സുർജിത്ത് ഭവനിൽ ‘ജി 20’ ക്കെതിരെ സംഘടിപ്പിച്ച ‘വി 20’ സെമിനാർ നടത്തുന്നത് പോലീസ് തടഞ്ഞിരുന്നു. സെമിനാറിൽ പങ്കെടുക്കാനെത്തിയവരെ അകത്തേക്കും പുറത്തുള്ളവരെ അകത്തേക്കും കടത്തിവിടാൻ പോലീസ് തയ്യാറായിരുന്നില്ല. തുടർന്ന് സുർജിത് ഭവന് മുന്നിൽ പോലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും, പങ്കെടുക്കാനെത്തിയവരോട് പ്രകോപനപരമായി പെരുമാറുകയും ചെയ്തിരുന്നു.