പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡണ്ട് കെ സുധാകരന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുധാകരനോട് ഇ ഡി ആവശ്യപ്പെട്ടു. കേസില്‍ ഐജി ലക്ഷ്മണിനെയും റിട്ട. ഡിഐജി സുരേന്ദ്രനെയും ഇ ഡി ചോദ്യം ചെയ്യും.
ആഗസ്ത് 18ന് കൊച്ചിയിലെ ഓഫീസിലെത്താനാണ് കെ സുധാകരന് ഇ ഡി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഐ ജി ലക്ഷ്മണിനോട് തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇ ഡി നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് സുധാകരന്റെ വിശദീകരണം.
മോന്സന് മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിദേശത്ത് നിന്നെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപ്പറ്റുന്നതിന് ഡല്‍ഹിയിലെ തടസങ്ങള്‍ നീക്കാന്‍ കെ സുധാകരന് ഇടപെടുമെന്നു വിശ്വസിപ്പിച്ച് 25ലക്ഷം രൂപ വാങ്ങി മോന്സണ് വഞ്ചിച്ചുവെന്നും സുധാകരന് പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.