മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി മുഖേനയുള്ള ചികിത്സാ ധനസഹായ വിതരണം സുതാര്യവും സു?ഗമവുമാക്കിയത് പിണറായി വിജയന് സര്‍ക്കാരെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അം?ഗം ടി എം തോമസ് ഐസക്. പരമാവധി പേര്‍ക്ക് സഹായം എത്തിക്കാന്‍ നടപടിയെടുത്തു, തുക വര്‍ധിപ്പിച്ചു.
ഉമ്മന്‍ ചാണ്ടി (2011- 2016) ശരാശരി പ്രതിവര്‍ഷം 162 കോടി രൂപയാണ് അനുവദിച്ചത്. അതേസമയം, രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ കഴിഞ്ഞ രണ്ടു വര്‍ഷം (2021, 2022) ശരാശരി 338 കോടി രൂപവീതം നല്കി.
2021- ആദ്യ രണ്ടുമാസം ഒഴിവാക്കിയിട്ടും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തേക്കാള്‍ ഇരട്ടിത്തുക. തുക വാങ്ങാന്‍ അപേക്ഷകര്‍ ആരുടെയും ശുപാര്‍ശയ്ക്ക് കാത്തുനില്ക്കേണ്ടാത്തവിധം സുതാര്യമാക്കിയതും എല്‍ഡിഎഫ് സര്‍ക്കാരാണ്.
ജനസമ്പര്‍ക്ക പരിപാടിയെന്ന പേരില്‍ പതിനായിരങ്ങളെ വിളിച്ചുകൂട്ടി മുഖ്യമന്ത്രിയോ മന്ത്രിമാരോ ദുരിതാശ്വാസ തുക വിതരണം ചെയ്യുന്നതും അവസാനിപ്പിച്ചു. അപേക്ഷ സ്വീകരിക്കുന്നതും മറ്റു നടപടികളും പണം അക്കൗണ്ടിലെത്തിക്കുന്നതും ഓണ്‍ലൈന്‍ വഴിയാക്കി. നടപടികള്‍ പ്രയാസരഹിതമാക്കി അപേക്ഷകരുടെ ആത്മാഭിമാനത്തെ മാനിക്കുന്ന സമഗ്ര സംവിധാനമാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്നും തോമസ് ഐസക് ഫെയ്സ്ബുക്കില്‍ കുറിച്ചു.