പെരുന്നയിലെ എന്‍.എസ്.എസ് മെഡിക്കല്‍ മിഷന് ആശുപത്രി, പന്തളത്ത് എന്‍.എസ്.എസ് മെഡിക്കല്‍ മിഷന് ആശുപത്രി, പന്തളത്ത് തന്നെ എന്‍.എസ്.എസ് ജനറല്‍ നഴ്സിംഗ് സ്കൂള്‍, അതേ പന്തളത്ത് തന്നെ എന്‍.എസ്.എസ് ഹെല്‍ത്ത് വര്‍ക്കേഴ്സ് സ്കൂള്‍, കറുകച്ചാലില്‍ മന്നം മെമ്മോറിയല്‍ എന്‍.എസ്.എസ് മെഡിക്കല്‍ മിഷന് ആശുപത്രി. ഓച്ചിറയിലെ എന്‍.എസ്.എസ് ആയുര്‍വേദ ആശുപത്രി, കുമ്മനൂരില് എന്‍.എസ്.എസ് ആയുര്‍വേദ ആശുപത്രി. വള്ളംകുളത്തിലും കെ.എം എന്‍.എസ്.എസ് ആയുര്‍വേദ ആശുപത്രി, ശബരിമലയില്‍ മന്നം മെമ്മോറിയല്‍ സൗജന്യ മെഡിക്കല്‍ ഏയ്ഡ് സെന്റര്‍, ആറന്മുളയില് എന്‍.എസ്.എസ് ആയുര്‍വേദ ആശുപത്രി, നിലമ്പൂരിലും എന്‍.എസ്.എസ് ആയുര്‍വേദ ആശുപത്രി.
ഈ പറഞ്ഞ അലോപ്പതി ആയുര്‍വേദ ആശുപത്രികള്‍ കൂടാതെ കൂടാതെ വിവിധ സര്‍വകലാശാലകള്‍ക്ക് കീഴിലായി ശാസ്ത്രം ഐച്ഛിക വിഷയമായി പഠിപ്പിക്കുന്ന ഇരുപത്തിയഞ്ചോളം കോളേജുകളും, അഞ്ചോ ആറോ സയന്‍സ് ബാച്ചുകളുള്ള അന്‍പതോളം ഹയര്‍ സെക്കന്ററി സ്കൂളുകളും ശാസ്ത്രം പഠിപ്പിക്കുന്ന അന്‍പതിലധികം ഹൈസ്കൂളുകളും നടത്തുന്ന എന്‍.എസ്.എസ് എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറയുന്നു ‘ശാസ്ത്രമല്ല വിശ്വാസമാണ് വലുത്’ എന്ന്.
ശാസ്ത്രത്തെ വിറ്റ് കാശാക്കി കൊണ്ടാണ് സുകുമാരന്‍ നായര്‍ വിശ്വാസ സംരക്ഷണത്തിന് ആര്‍എസ്എസിന്റെ കൈപിടിച്ചിരിക്കുന്നത്. സുകുമാരന്‍ നായരുടെ ഈ പരാമര്‍ശം വലിയ തോതില്‍ പരിഹാസത്തിന് വഴിയൊരുക്കിയിട്ടുണ്ട്. വിശ്വാസമാണ് ശാസ്ത്രത്തേക്കാള്‍ വലുതെന്ന് പറയുന്നവര്‍ പോപ്പ് ശാസ്ത്രത്തില്‍ അധിഷ്ഠിതമായി നടത്തുന്ന എല്ലാ സ്ഥാപനങ്ങളും ഉടന്‍ സര്‍ക്കാരിലേക്ക് വിട്ടു നല്‍കുക അല്ലെങ്കില്‍ മേല്പറഞ്ഞ സ്ഥാപനങ്ങള്‍ എല്ലാം മതപഠനശാലകള്‍ ആക്കി ഉടന്‍ മാറ്റുക എന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.
ശേഷം ഉയരുന്ന ചോദ്യമാണ് രസകരം. കണ്ണിന് പ്രശ്നമുണ്ടെങ്കില്‍ പ്രാര്‍ത്ഥിച്ചാല്‍ പോരേ..? എന്തിന് ശാസ്ത്രം വികസിപ്പിച്ചെടുത്ത കണ്ണട വെച്ച് നടക്കുന്നു..?