ദില്ലി: നാലുവർഷത്തിനിടയിൽ പാചകവാതക സബ്സിഡി ഇനത്തിൽ കേന്ദ്ര സർക്കാർ കവർന്നെടുത്തത് മുപ്പതിനായിരം കോടിരൂപ. പാചക വാതക വില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യസഭാംഗം എ എ റഹീമിൻ്റെ ചോദ്യത്തിനാണ് പെട്രോളിയം- പ്രകൃതിവാതക വകുപ്പ് മന്ത്രി രാമേശ്വർ തേലിയുടെ മറുപടി.
2018-19 സാമ്പത്തിക വർഷത്തിൽ സബ്സിഡിക്കായി 37,209 കോടി നീക്കിവെച്ചപ്പോൾ 2020- 21 ആകുമ്പോഴേക്കും 11,896 കോടിയായി. 2022-23 സാമ്പത്തിക വർഷത്തിൽ 6965 കോടിയാക്കി വെട്ടിച്ചുരുക്കിയെന്ന് മന്ത്രി പഞ്ഞു. എത്രപേരാണ് രാജ്യത്ത് എൽപിജി ഉപയോഗിക്കുന്നതെന്ന കണക്ക് കൈവശമില്ലന്നും12 വർഷങ്ങൾക്ക് മുൻപുള്ള സെൻസസ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴും വിശകലനമെന്നും മന്ത്രി പറഞ്ഞു.
ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി എൽപിജി കണക്ഷൻ നൽകും എന്ന് അവകാശപ്പെട്ട നരേന്ദ്ര മോദി അതിനു പകരം സബ്സിഡി പോലും വെട്ടിക്കുറക്കുകയാണ് ചെയ്തതെന്ന് എ എ റഹീം പറഞ്ഞു.