ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദിന് ജാമ്യം അനുവദിച്ചു. ജാമ്യം നിഷേധിച്ച ഗുജറാത്ത് ഹൈകോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി ഉത്തരവ്.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ 2002 ല്‍ നടന്ന വംശഹത്യയുമായി ബന്ധപ്പെട്ട് വ്യാജതെളിവുകള്‍ ഉണ്ടാക്കിയെന്നാരോപിച്ചുള്ള കേസിലാണ് ടീസ്ത അറസ്റ്റിലായത്.
നേരത്തെ ഹൈക്കോടതി വിധി സ്റ്റേ ചെയത് സുപ്രീംകോടതി ടീസ്തയ്ക്ക് ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. ശേഷം, സ്ഥിര ജാമ്യം ആവശ്യപ്പെട്ട് ടീസ്ത സമര്‍പ്പിച്ച ഹര്‍ജി തള്ളി ഉടന്‍ കീഴടങ്ങണമെന്നായിരുന്നു ഗുജറാത്ത് ഹൈക്കോടതി വിധി. ഇതാണ് സുപ്രീം കോടതി റദ്ദാക്കിയത്.