തിരുവനന്തപുരം: 60 ലക്ഷത്തിലധികം പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം വെള്ളിയാഴ്ച ആരംഭിക്കും. ഇതിനായി 874 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
സാമൂഹ്യക്ഷേമ സുരക്ഷാ പെൻഷനായി 768 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 106 കോടി രൂപയുമാണ് അനുവദിച്ചത്. 1600 രൂപയാണ് പ്രതിമാസപെൻഷൻ.