ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ കാർ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ. മോൻസൺ മാവുങ്കൽ തട്ടിപ്പുകേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ച് നടത്തിയ പ്രകടനത്തിനിടയിലാണ് കോൺഗ്രസ് പ്രവർത്തകർക്ക് അബദ്ധം പറ്റിയത്. ഇന്നലെ രാത്രി ഹരിപ്പാടാണ് കെഎസ്ആർടിസി ജംങ്ഷനു സമീപത്തു വച്ചാണ് സംഭവം.
പ്രതിഷേധമായെത്തിയ കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കുമ്പോൾ അതുവഴിവന്ന വി ഡി സതീശൻ്റെ കാർ ഏതോ മന്ത്രിയുടേതെന്ന് കരുതി കോൺഗ്രസ് പ്രവർത്തകർ തടയുകയായിരുന്നു. പ്രതിപക്ഷ നേതാവ് കാറിൻ്റെ ഗ്ലാസ് താഴ്ത്തിയതോടെയാണ് തങ്ങൾക്ക് അമളിപറ്റിയെന്ന് പ്രവർത്തകർ മനസിലാക്കിയത്.