തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങളെ ഭയപ്പെടുത്തി നിർത്തുന്നുവെന്ന വിചിത്ര വാദവുമായി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ രംഗത്ത്. ഡൽഹിയിൽ മലയാള മാധ്യമങ്ങളെ ഇറക്കിവിട്ട ഗവർണ്ണർ ഒരു ഇടവേളക്ക് ശേഷമാണ് മാധ്യമങ്ങൾക്ക് പിന്തുണയുമായി രംഗത്തിറങ്ങിയത്. .മാധ്യമങ്ങളെ ഭരിക്കുന്ന സർക്കാരാണ് കേരളത്തിലേത് എന്നാണ് ഗവർണ്ണറുടെ പുതിയ കണ്ടെത്തൽ .ഒപ്പം കേരളത്തിലെ സർക്കാരിനെതിരെ വാർത്ത കൊടുക്കണം എന്ന ഉപദേശവും നൽകി .
മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 161- ാം സ്ഥാനത്തെത്തി നിൽക്കുമ്പോഴാണ് കേന്ദ്രത്തെ വിമർശിക്കരുതെന്ന ഗവർണറുടെ അഭിപ്രായപ്രകടനം . കേന്ദ്ര സർക്കാറിനെ വിമർശിക്കുന്ന മാധ്യമങ്ങളെ വിലക്കുന്നതും രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ മാധ്യമ പ്രവർത്തകരെ കൊല്ലുന്നതും മറച്ചുവെച്ചാണ് ഗവർണറുടെ മാധ്യമ ഉപദേശം