കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തുടർച്ചയായ 24 ആം തവണയും എസ്എഫ്ഐയ്ക്ക്. മുഴുവൻ സീറ്റുകളും നേടിയാണ് എസ്എഫ്ഐ ചരിത്ര വിജയം നേടിയത്. ചെയർപേഴ്സണായി ടി പി അഖില തെരഞ്ഞെടുക്കപ്പെട്ടു. ടി പ്രതിക് ആണ് ജനറൽ സെക്രട്ടറി. വയനാട് ജില്ലാ എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചിരുന്നു.
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ എസ്എഫ്ഐക്ക് വിജയം സമ്മാനിച്ച വിദ്യാർത്ഥികളെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോ അഭിവാദ്യം ചെയ്തു.