ജനാധിപത്യ വേദികൾക്ക് വിലങ്ങിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തന്നെയാണ് മോദി സർക്കാർ അവരുടെ അജണ്ടകൾ ഓരോന്നായി നടപ്പിലാക്കിവരുന്നത് .പ്രതിപക്ഷത്തെയും കേന്ദ്രത്തിന്റെ നെറികേടുകൾക്ക് എതിരെ ശബ്ദിക്കുന്നവരെയും കേന്ദ്ര അന്വേഷണ ഏജൻസികളെ ഇറക്കി വേട്ടയാടുന്നത് മോദി സർക്കാർ വ്യാപകമാക്കുകയാണ്. നോക തമിഴ് നാട് മന്ത്രി വി സെന്തിൽ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്തത് . ഈ പ്രതിപക്ഷ വേട്ടയുടെ ഭാഗമായാണ്.
തെരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷത്തെ തകർക്കാനുള്ള വഴി തേടുകയാണ് സംഘപരിവാർ . പണം കൊടുത്ത് വിലക്കെടുക്കാനാവാത്തവരെയും ഭീഷണിക്കു വഴങ്ങാത്തവരെയും ഇഡി അടക്കമുള്ള ഏജൻസികളെ ഉപയോഗപ്പെടുത്തി ഒതുക്കി തീർക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത് .2014 നു ശേഷം മോദി സർക്കാർ നിരന്തരമായി പ്രതിപക്ഷത്തിനെതിരെ കേസുകൾ എടുത്തു കൊണ്ടിരിക്കുകയാണ്. . എല്ലാ ജനാധിപത്യ അവകാശങ്ങളെയും തച്ചുടക്കുന്ന സമീപനമാണ് കേന്ദ്ര ഗവൺമെന്റ് സ്വീകരിക്കുന്നത് .
ഇ ഡി ,സി ബി ഐ ,എൻ ഐ എ ,ആദായ നികുതി വകുപ്പ് എന്നിവയെ ദുരുപയോഗപ്പെടുത്തി എതിരാളികളെ ഇല്ലായിമ ചെയ്യുന്നു .മന്ത്രി വി സെന്തിൽ ബാലാജിയുടെ പെട്ടന്നുണ്ടായ അറസ്റ്റും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ് .
ജയലളിത സർക്കാരിൽ മന്ത്രിയായിരിക്കെ കൈക്കൂലി നടത്തിയെന്ന ആരോപണം പൊടിതട്ടി എടുത്തുകൊണ്ടാണ് ഇപ്പോൾ മോദിയും കൂട്ടരും രംഗത്ത് വന്നിരിക്കുന്നത് .
സെന്തിൽ ബാലാജിക്കെതിരെയുള്ള ആരോപണവുമായി ബന്ധപ്പെട്ട ഇടപെടൽ എന്തുകൊണ്ടായിരിക്കും വർഷങ്ങൾക്ക് മുന്നേ കേന്ദ്രം ഉന്നയിക്കാത്തതെന്ന സംശയം സാധാരണ ജനങ്ങളിൽ നിലനിൽക്കുന്നു .അതെ സമയം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ പോകുന്ന സന്ദർഭത്തിൽ കേന്ദ്രത്തിന്റെ ഈ ഇടപെടലിനുള്ള കാരണം പകൽ പോലെ വെളിച്ചം .ഒമ്പതു വർഷത്തിനിടയിൽ എടുത്ത ഇഡി കേസുകളിൽ 95 ശതമാനവും പ്രതിപക്ഷ പാർടികൾക്കെതിരെയാണ് എന്നതുകൂടി ഓർക്കേണ്ടതാണ് .
ബിജെപി ഈ തന്ത്രങ്ങളൊക്കെ മെനയുന്നത് ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തമിഴ് ജനതയുടെ പിന്തുണ ലക്ഷ്യം വച്ചാണ് .പാർലമെന്റിൽ ചെങ്കോൽ പ്രതിഷ്ഠിച്ച അവസരത്തിൽ തമിഴ് നാട്ടിലെ ശൈവ സന്യാസിമാരെ കൊണ്ട് വന്നത് ബോധംപൂർവമാണെന്നതാണ് വാസ്തവം .മൂന്ന് ദിവസം മുൻപ് സംഘപരിവാറിന്റെ അജണ്ടയുടെ ചുവടുപിടിച്ചാണ് അമിത് ഷാ തമിഴ്നാട്ടിലെത്തി ബിജെപി നേതാക്കളുമായി ചർച്ച നടത്തിയത് .സംഘ്പരിവാറുകാർ തെരഞ്ഞെടുപ്പിനായി സഖ്യങ്ങളെ കൂട്ടിയിണക്കാനുള്ള നീക്കത്തിനിടയിൽ പ്രതിപക്ഷത്തെ ആക്രമിക്കുന്ന തരത്തിലേക്ക് നീങ്ങുകയാണ്.സമ്പൂർണ കാവിവൽക്കരണത്തിലേക്കാണ് മോദി ഭരണം രാജ്യത്തെ കൊണ്ട് പോകുന്നത്.