തിരുവനന്തപുരം: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് എസ് സിഇആർടി യുടെ പാഠപുസ്തകം എന്ന പേരിൽ മഴയുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നത് സംഘപരിവാർ നുണ ഫാക്ടറിയുടെ ഉൽപ്പന്നമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു ക്ലാസിലും ഇത്തരമൊരു പാഠപുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല.
2013 മുതൽ ഒരേ പാഠപുസ്തകങ്ങളാണ് കേരളത്തിലെ വിദ്യാലയങ്ങളിൽ ഉപയോഗിക്കുന്നത്. കേരളത്തിൻ്റെ പാഠപുസ്തകം എന്ന പേരിൽ തെറ്റിദ്ധാരണ പരത്തി സമൂഹത്തിൽ വിദ്വേഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.