വാഷിംഗ്ടൺ: ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭാ അമേരിക്കൻ മേഖലാസമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്കും സംഘത്തിനും അനുമതി. ജൂൺ 9, 10, 11 തീയ്യതികളിൽ ന്യൂയോർക്ക് ടൈംസ് സ്ക്വയറിലെ മാരിയറ്റ് മർക്വേ ഹോട്ടലിലാണ് സമ്മേളനം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എഎൻ ഷംസീർ, മന്ത്രി കെഎൻ ബാലഗോപാൽ, നോർക റസിഡന്റ് വൈസ് ചെയർ പി ശ്രീരാമകൃഷ്ണൻ എന്നിവരും ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥസംഘവുമാണ് കേരളത്തിൽ നിന്ന് മേഖലാ സമ്മേളനത്തിനെത്തുന്നത്.
ലോക കേരള സഭാമേഖലാ സമ്മേളനത്തിന് ശേഷം അമേരിക്കൻ മലയാളി പൗരാവലിയുടെ സ്വീകരണം ഏറ്റുവാങ്ങുന്ന മുഖ്യമന്ത്രി ന്യൂയോർക്ക് ടൈം സ്ക്വയറിൽ തയാറാക്കുന്ന പ്രൗഢ ഗംഭീരമായ സദസ്സിനെ അഭിസംബോധന ചെയ്യും.