തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐയ്ക്ക് ചരിത്ര വിജയം. സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 50 കോളേജില്‍ 43 ഇടത്തും എസ്എഫ്ഐ വിജയകൊടി പാറിച്ചു. മുഴുവന്‍ ആയുര്‍വേദ കോളേജിലും വലിയ ഭൂരിപക്ഷത്തിലാണ് എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. തെരഞ്ഞെടുപ്പ് നടന്ന 12 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഒമ്പത് ഇടത്തും എസ്എഫ്ഐ വിജയിച്ചു. എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ചരിത്രത്തില്‍ ആദ്യമായാണ് അരാഷ്ട്രീയ മുന്നണിയില്‍നിന്ന് പിടിച്ചെടുക്കുന്നത്.
എസ്എഫ്ഐ വിജയം കൈവരിച്ച 43 ഇടങ്ങള്‍;
എറണാകുളം, തിരുവനന്തപുരം, പരിയാരം, പാലക്കാട്, ഇടുക്കി, കോട്ടയം, കോന്നി, കൊല്ലം, ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജുകള്‍, തിരുവനന്തപുരം, ആലപ്പുഴ ഗവ. ഡെന്റല്‍ കോളേജുകള്‍, തിരുവനന്തപുരം, തൃപ്പൂണിത്തുറ, പരിയാരം ഗവ. ആയുര്‍വേദ കോളേജുകള്‍, തൃശൂര്‍ വൈദ്യരത്നം ആയുര്‍വേദ കോളേജ്, വൈദ്യരത്നം പി എസ് വാര്യര്‍ ആയുര്‍വേദ കോളേജ് കോട്ടക്കല്‍, നേമം എസ്വിആര് ഹോമിയോപ്പതിക്ക് മെഡിക്കല്‍ കോളേജ്, കോട്ടയം എഎന്‍എസ്എസ് ഹോമിയോപ്പതിക്ക് മെഡിക്കല്‍ കോളേജ്, ചങ്ങനാശ്ശേരി ഹോമിയോ കോളേജ്, കോട്ടയം, പരിയാരം, കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം ഗവ. നഴ്സിങ് കോളേജുകള്‍, തിരുവനന്തപുരം, കാസര്‍കോട് സിമറ്റ് കോളേജ് ഓഫ് നഴ്സിങ്, എ കെ ജി മെമ്മോറിയല്‍ നഴ്സിങ് കോളേജ് മാവിലായി, കോളേജ് ഓഫ് നഴ്സിങ് തലശേരി, പെരിന്തല്‍മണ്ണ ഇ എം എസ് കോളേജ് ഓഫ് നഴ്സിങ്, കാസര്‍കോട് എസ് എം ഇ നഴ്സിങ് കോളേജ്, ഗാന്ധിനഗര്‍ എസ് എം ഇ നഴ്സിങ് കോളേജ്, തിരുവനന്തപുരം ഗവ. പാരാമെഡിക്കല്‍ കോളേജ് , പരിയാരം ഗവ. പാരാമെഡിക്കല്‍ കോളേജ്, മാവിലായി എ കെ ജി പാരാമെഡിക്കല്‍ കോളേജ് , തലശേരി പാരാമെഡിക്കല്‍ കോളേജ്, ഗാന്ധിനഗര്‍ എസ് എം ഇ പാരമെഡിക്കല്‍ കോളേജ്, അങ്കമാലി എസ് എം ഇ പാരാമെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ഗവ. ഫാര്‍മസി കോളേജ്, പരിയാരം ഗവ. ഫാര്‍മസി കോളേജ്, പുതുപ്പള്ളി എസ് എം ഇ ഫാര്‍മസി, പുതുപ്പള്ളി എസ് എം ഇ എം എല്‍ ടി, ചെറുവാണ്ടൂര്‍ എസ് എം ഇ, ആണ്ടൂര്‍ എസ് എം