കോഴിക്കോട്: 155 കോടി രൂപ ചിലവഴിച്ച് നവീകരിക്കുന്ന കോടഞ്ചേരി കക്കാടംപൊയിൽ മലയോരഹൈവേയുടെ പ്രവർത്തി 90 ശതമാനം പൂർത്തിയായതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. എൽഡിഎഫ് സർക്കാരിൻ്റെ പ്രധാന വികസന പദ്ധതികളിൽ മുൻപന്തിയിലാണ് മലയോര ഹൈവേയെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
പൂർത്തിയാകുന്ന മലയോരഹൈവേകൾ..
കോഴിക്കോട് ജില്ലയിൽ മലയോര ഹൈവേയുടെ പ്രവൃത്തി ആദ്യം ആരംഭിച്ചത് തിരുവമ്പാടി നിയോജകമണ്ഡലത്തിലാണ്. 155 കോടി രൂപ ചിലവഴിച്ച് നവീകരിക്കുന്ന കോടഞ്ചേരി കക്കാടംപൊയിൽ മലയോരഹൈവേ 90 ശതമാനം പ്രവൃത്തിയും പൂർത്തിയായി കഴിഞ്ഞു..
എൽഡിഎഫ് സർക്കാരിൻ്റെ പ്രധാന വികസന പദ്ധതികളിൽ മുൻപന്തിയിലാണ് മലയോര ഹൈവേ. കാസർഗോഡ് നന്ദരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ശാല വരെ 1251 കിലോമീറ്റർ ദൂരത്തിലാണ് മലയോര ഹൈവേ നിർമ്മിക്കുന്നത്. മലയോര ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിൻ്റെ കാർഷിക, വാണിജ്യ, വിനോദ സഞ്ചാര മേഖലകളിൽ വലിയ മാറ്റം കൈവരും.