മലപ്പുറം: മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരത്ത് ബോട്ടപകടത്തിൽ നിരവധി പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി പി എ മുഹമ്മദ് റിയാസ്. ദാരുണമായ അപകടമാണ് താനൂരിൽ ഉണ്ടായതെന്നും സംഭവം അറിഞ്ഞപ്പോൾ തന്നെ താനൂരിൽ എത്തിയിരുന്നതായും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്
മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരത്ത് ബോട്ടപകടത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ദാരുണമായ അപകടമാണ് താനൂരിൽ ഉണ്ടായത്. സംഭവം അറിഞ്ഞപ്പോൾ തന്നെ താനൂരിൽ എത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. മുഖ്യമന്ത്രി ഇന്ന് ഇവിടെ എത്തിച്ചേരുന്നുണ്ട്.