കർണാടക: കർണാടക ബാഗേപ്പള്ളി നിയോജകമണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥിക്ക് നേരെ ബിജെപി ആക്രമണം. ഡോ. അനിൽ കുമാറിനെയാണ് ഒരു കൂട്ടം ബിജെപി ഗുണ്ടകൾ ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. രണ്ടു വാഹനങ്ങളിലായി ഇരുപതോളം പേരാണ് രാത്രിയിൽ അനിൽ കുമാറിൻ്റെ വസതിയിലെത്തിയത്. സംഘം വീടിനുള്ളിൽ കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു. സംഭവത്തിൽ 19 ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആന്ധ്രാപ്രദേശ് അതിർത്തിയോട് ചേർന്നുള്ള ബാഗേപള്ളി മണ്ഡലം സിപിഐഎമ്മിൻ്റെ ശക്തികേന്ദ്രമാണ്. രണ്ടു തവണ സിപിഎം ജയിച്ച് മണ്ഡലമാണ് ബാഗേപള്ളി.