തിരുവനന്തപുരം: വിമാനയാത്രാ കൂലിയെയും കടത്തി വെട്ടി വന്ദേഭാരത് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് തത്ക്കാല്‍ ടിക്കറ്റ് നിരക്ക് വ്യാഴാഴ്ച 3405 രൂപയായി. എക്സിക്യൂട്ടീവ് ക്ലാസ്സ് ടിക്കറ്റിന്റെ നിരക്കാണ് ഇത്. അതേസമയം, ചെയര്‍ കാറിന് 1805 രൂപയുമാണ്. ഇതിന് പുറമെ റിസര്‍വേഷന്‍ വേണ്ടി 50 രൂപ അധികം കൊടുക്കണം.
വന്ദേ ഭാരതില്‍ ഫ്ലക്സി ടിക്കറ്റ് നിരക്ക് ആയതിനാല്‍ തിരക്ക് അനുസരിച്ച് നിരക്ക് കൂടും. ഭീമമായ ടിക്കറ്റ് നിരക്കില്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടെത്താന്‍ എട്ട് മണിക്കൂറോളം സമയമെടുക്കുന്ന വന്ദേഭാരത് ട്രെയിന്‍ സര്‍വീസിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഒരു മണിക്കൂര്‍ കൊണ്ട് കണ്ണൂരിലേയ്ക്ക് വിമാനത്തില്‍ പോകാന്‍ സാധിക്കുമെന്നാണ് പൊതുജനങ്ങളില്‍ നിന്ന് ഉയരുന്ന അഭിപ്രായം.