തിരുവനന്തപുരം: പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ അംഗങ്ങളിൽ നിലവിലുള്ള ഒഴിവിലേക്ക് പുതിയ അംഗമായി ഡോ. പ്രകാശൻ പി.പി യെ നിയമിക്കുന്നതിന് ഗവർണറോട് ശുപാർശചെയ്യാൻ തീരുമാനിച്ചു. തൃശൂർ ചെറുതുരുത്തി പുതുശ്ശേരി സ്വദേശിയായ ഡോ. പ്രകാശൻ പി.പി പട്ടാമ്പി ഗവൺമെൻറ് കോളേജിലെ മലയാള വിഭാഗം അസോഷ്യയേറ്റ് പ്രൊഫസറാണ്.
മന്ത്രിസഭാ യോഗ തീരുമാനങ്ങൾ
ഇലക്ട്രോണിക് മാധ്യമം മുഖേന സമൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് 1973 ലെ ക്രിമിനൽ നടപടി നിയമസംഹിതയിലെ സെക്ഷൻ 62, 91 എന്നീ വകുപ്പുകളിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി.
ഭാരതപുഴയക്ക് കുറുകെയുള്ള തൃത്താലയിലെ വെളിയാംകല്ല് റെഗുലേറ്റർ കം ബ്രിഡ്ജിൻ്റെ രണ്ടാം ഘട്ടം പുനരുദ്ധാരണവും തകർന്ന സംരക്ഷണഭിത്തിയുടെ പുഃനർനിർമ്മാണവും നടത്തുന്നതിന് 33.4 കോടി രൂപ അധിക ധനാനുമതിയായി അനുവദിച്ചു.