കൊച്ചി: ബിജെപി ഭാരവാഹികളുടെ പുനഃസംഘടനയില്‍ ശോഭാ സുരേന്ദ്രനെ ഇത്തവണയും ഒഴിവാക്കി. കോര്‍ കമ്മിറ്റിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം, കെ എസ് രാധാകൃഷ്ണന് എന്നിവരെ ഉള്‍പ്പെടുത്തിയപ്പോഴാണ് ശോഭാ സുരേന്ദ്രനെ വെട്ടിമാറ്റിയത്. കഴിഞ്ഞ തവണയും ശോഭയെ തഴഞ്ഞിരുന്നു. കെ കെ അനീഷ്കുമാര്‍, അഡ്വ. നിവേദിത, വി വി രാജേഷ് എന്നിവരും കോര്കമ്മിറ്റിയിലുണ്ട്.
ക്രൈസ്തവ പ്രീണനമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിലൂടെ ലക്ഷ്യമാക്കുന്നത്. സാധാരണ ഗതിയില്‍ സംസ്ഥാന, ദേശീയ ഭാരവാഹികളാണ് പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റിയില്‍ അംഗങ്ങളാകാറുള്ളത്. എന്നാല്‍ കണ്ണന്താനം ഈ പദവികളിലൊന്നും ഇല്ല.