തിരുവനന്തപുരം: കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഔദ്യോഗിക നാമമായി. വിഴിഞ്ഞം ഇൻർനാഷണൽ സീപോർട്ട് PPP Venture of Government of Kerala & Adani Vizhinjam Port Pvt Ltd എന്ന് അറിയപ്പെടും. തുറമുഖ മന്ത്രിയുടെ മാസാന്ത പദ്ധതി അവലോകന യോഗത്തിൽ എടുത്ത തീരുമാനം സർക്കാർ ഉത്തരവായി ഇറങ്ങി.
കരാർ കമ്പനിയായ അദാനിയുടെ പേരിലാണ് കേരളസർക്കാറിൻ്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിർമ്മാണഘട്ടത്തിൽ അറിയപ്പെട്ടിരുന്നത്. ഇതു സംബന്ധിച്ചുള്ള അനിശ്ചിതത്വത്തിന് പൂർണ്ണ വിരാമമിടുന്നതിനാണ് പുതിയ പേരും ലോഗോയും തയ്യാറാക്കുന്നത്. പദ്ധതി ചിലവിൻ്റെ 5246 കോടി രൂപ സംസ്ഥാന സർക്കാറാണ് ചിലവഴിക്കുന്നത്. സെപ്തംബറിൽ ആദ്യകപ്പലെത്തിച്ച് തുറമുഖം പ്രവർത്തനക്ഷമമാക്കുന്നതിൻ്റെമുന്നോടിയായാണ് ഈ തീരുമാനം.
ഇതിലൂടെ രാജ്യാന്തര തലത്തിൽ വിഴിഞ്ഞത്തെ സർവ്വദേശീയ ബ്രാന്റായി അവതരിപ്പിക്കാൻ കഴിയും. തുറമുഖത്തിൻ്റെഔദ്യോഗിക ലോഗോ ഉടൻ പുറത്തിറക്കും.