കണ്ണൂർ: കോഴിക്കോട് എലത്തൂരിൽ ട്രെയിനിൽ തീയിട്ടതിനെ തുടർന്ന് മരിച്ച മട്ടന്നൂർ പാലോട്ട് പള്ളി സ്വദേശി മണിക്കോത്ത് റഹ്മത്തിൻ്റെയും മട്ടന്നൂർ കൊടോളിപ്രം സ്വദേശി കെ പി നൗഫീക്കിൻ്റെയും വീടുകൾ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.
സർക്കാർ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ കുടുംബാംഗങ്ങൾക്ക് കൈമാറി. ഒരു കുട്ടി അടക്കം മൂന്നു പേരാണ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മരിച്ചത്.