തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ അനിൽ ആന്റണിയെ വിമർശിച്ച് സഹോദരൻ അജിത് പോൾ ആന്റണി. തികച്ചും ദുഖകരമായ സംഭവമാണത്. ആവശ്യം കഴിഞ്ഞാൽ ബിജെപി അനിലിനെ കറിവേപ്പില പോലെ വലിച്ചെറിയും. അൽഫോൻസ് കണ്ണന്താനത്തിനും ടോം വടക്കനുമൊക്കെ എന്ത് പറ്റിയെന്ന് ഓർമ്മ വേണമെന്നും അജിത് മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിയിൽ നിന്ന് ദേഷ്യപ്പെട്ട് മാറിനിൽക്കും എന്നാണ് കരുതിയത്. വാർത്ത കണ്ടതോടെ പിതാവ് എ കെ ആന്റണി ദുഃഖിതനായി മാറിനിന്നു അദ്ദേഹത്തെ ഇത്രയും ദുർബലനായി ഇതിനു മുമ്പ് കണ്ടിട്ടില്ലെന്നും അജിത്ത് ആന്റണി പറഞ്ഞു.