കൊച്ചി: അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്ത് വനത്തിൽ വിടാൻ ഹൈക്കോടതി ഉത്തരവ്. മാറ്റാമെന്ന് ഹൈക്കോടതി. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ആനയെ റേഡിയോ കോളർ ഘടിപ്പിച്ച ഉൾവനത്തിലേക്ക് വിടണമെന്ന് സമിതി നിർദ്ദേശിച്ചിരുന്നു. ആനയെ പിടികൂടി കൂട്ടിലടയ്ക്കാനുളള നീക്കത്തിനെതിരെ ചില സംഘടനകൾ നൽകിയ ഹർജിയിലാണ് കോടതിയിടപെടൽ ഉണ്ടായത്.
ആനയെ പിടികൂടണമെന്ന് സംസ്ഥാന സർക്കാരും. നിലപാടെടുത്തതോടെയാണ് ഹൈക്കോടതി സമിതിയെ നിയോഗിച്ചത്. കാട്ടാനയെ കൂട്ടിലടയ്ക്കുകയല്ല, സ്വഭാവിക ആവാസ വ്യവസ്ഥയിലേക്ക് അയക്കുകയാണ് വേണ്ടതെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ആനയെ പിടികൂടുമ്പോൾ പടക്കം പൊട്ടിച്ചും സെൽഫിയെടുത്തും ആഘോഷം വേണ്ടെന്നും കോടതി പറഞ്ഞു. 2005 നു ശേഷം ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ 34 പേർ ആനകളുടെ ആ ക്രമണത്തിൽ കൊല്ലപ്പെട്ടതായി വനം വകുപ്പ് സത്യവാങ്മൂലം നൽകിയിരുന്നു. ഏഴ് പേരെയാണ് അരിക്കൊമ്പൻ കൊലപ്പെടുത്തിയത്. മൂന്നു മാസത്തിനിടയിൽ 31 കെട്ടിടങ്ങൾ തകർത്തു.
വനമേഖലകളിൽ ജീവിക്കുന്നവരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കുന്നതിനൊപ്പം മൃഗങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കപ്പെടേണ്തും കണക്കിലെടുത്താണ് വിദഗ്ധ സമിതി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയത്. പേര് സൂചിപ്പിക്കുന്നതു പോലെ ആനയിറങ്കൽ പ്രദേശം ആനത്താര ഉൾപ്പെടുന്ന പ്രദേശമാണെന്ന് സമിതി ചൂണ്ടിക്കാട്ടി. മുതുവാൻ സമുദായക്കാർ പരമ്പരാഗതമായി താമസിച്ചു വന്ന പ്രദേശങ്ങളിൽ മനുഷ്യരും വന്യമൃഗങ്ങളുമായി ആദ്യ കാലത്ത് സംഘർഷങ്ങൾ ഉണ്ടായിരുന്നില്ല. കാലക്രമേണയുണ്ടായ അശാസ്ത്രീയമായ പുനരധിവാസങ്ങളാണ് മനുഷ്യരും മൃഗങ്ങള്യം തമ്മിലുള്ള സംഘർഷത്തിന് വഴിയൊരുക്കിയത്. ഇത് പിന്നീട് വർധിച്ചു വരികയാണുണ്ടായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കാലക്രമേണ മനുഷ്യരും വന്യമ്യഗങ്ങളും തമ്മിലുള്ള സംഘർഷം ചെമ്പകത്തൊഴുകുടി, കോഴിപ്പനക്കുടി, 301 കോളനി, സിങ്കുകണ്ടം, ബി എൽ പുരം, സൂര്യനെല്ലി, പന്തടിക്കളം, ചിന്നക്കനാൽ, 80 ഏക്കർ കോളനി, വിളക്ക്, നാഗമല, തൊണ്ടിമല, പൂപ്പാറ തുടങ്ങിയ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. ഈ മേഖലകളിൽ താമസിക്കുന്ന മനുഷ്യരുടെയും അതോടൊപ്പം വന്യമഗങ്ങളുടെയും താൽപ്പര്യങ്ങൾ സമതുലിതമായി പരിഗണിച്ചു മാത്രമേ നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവൂ എന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
ആനത്താരകളായി അംഗീകരിക്കപ്പെട്ട പ്രദേശങ്ങളിൽ ഇപ്പോഴത്തെ താമസക്കാർ പുനരധിവസിപ്പിക്കപ്പെട്ട സാഹചര്യവും പരിശോധിക്കേണ്ടതുണ്ട്. ഒരു ആനയെ ശിക്ഷിച്ചതു കൊണ്ടു മാത്രം ഈ വിഷയം പരിഹരിക്കപ്പെടില്ല. ഒരു ആനയെ മാറ്റിയാലും തുടർന്നും ആനകൾ ഈ മേഖലകളിലേക്ക് കടന്നു വരും. വന്യമ്യഗ സമ്പത്ത് സംരക്ഷിക്കാനുള്ള സർക്കാരിൻ്റെ ദരണഘടനാ ബാധ്യത ലംഘിക്കപ്പെടാനും ഇത് ഇടയാക്കും, മനുഷ്യരുടെയും വന്യമ്യഗങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിച്ചും ഭാവിയിൽ മനുഷ്യരും വന്യമ്യഗങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കപ്പെടുകയും ചെയ്യുന്ന വിധത്തിൽ പ്രശ്ന പരിഹാരമുണ്ടാക്കണം, ഇതിന് വിദഗ്ധരുടെ അഭിപ്രായം തേടി തുടർ നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. അരിക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിൽ വിടാനായിരുന്നു തുടക്കത്തിലെ നിർദ്ദേശം. അരിക്കൊമ്പൻ്റെ ആവാസ മേഖലയിൽ തന്നെ വിടുന്നത് വഴി ദീർഘയാത്ര ഒഴിവാക്കാൻ കഴിയുമെന്നും സമിതി നിരീക്ഷിച്ചു.
അതേസമയം ആനയെ വിടുന്ന മേഖലയിലെ ജനങ്ങളിൽ നിന്ന് എതിർപ്പ് ഉയർന്നു വരാനുള്ള സാധ്യതയും സമിതി പരിഗണിച്ചു. പറമ്പിക്കുളം കടുവ സങ്കേതത്തിൽ ഉൾപ്പെടുന്ന മുതുവാരച്ചാൽ/ഒരുകൊമ്പൻ മേഖലയിൽ അരിക്കൊമ്പനെ വിടുന്നതാണ് ഉചിതമെന്ന് സമിതി വ്യക്തമാക്കി. പച്ചപ്പും വെള്ളവും ഉള്ള വലിയ ഭൂപ്രദേശം എന്നത് പരിഗണിച്ചാണ് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നിർദ്ദേശം. ആനയ്ക്ക് ആവശ്യമായ ജലവും പ്രകൃതി വിഭവങ്ങളും അവിടെ സമൃദ്ധമായുണ്ട്. ഇവിടേക്ക് മാറ്റിയാൽ ക്രമേണ അവിടുത്തെ സാഹചര്യങ്ങളുമായി അരിക്കൊമ്പൻ ഇഴുകിച്ചേരും. ഭാവിയിൽ മനുഷ്യരുമായുള്ള സംഘർഷം ഒഴിവാക്കാൻ ഏറ്റവും അനുയോജ്യമായ മേഖല കൂടിയാണ് ഇവിടമെന്നും സമിതി ചൂണ്ടിക്കാണിച്ചു. ആനയെ മാറ്റുന്നതിനാവശ്യമായ ക്രമീകരണങ്ങർ വനം, പോലീസ്, റവന്യൂ വഅടക്കമുള്ള വകുപ്പുകൾ സജ്ജമാക്കണമെന്നും സമിതി നിർദ്ദേശിച്ചിരുന്നു.