ന്യൂഡൽഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ച് ലോകസഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. മുഹമ്മദ് ഫൈസൽ നൽകിയ ഹർജി സുപ്രിംകോടതി പരിഗണിക്കാനിരിക്കെയാണ് ലോക്സഭാ സെക്രട്ടേറിയറ്റിൻ്റെ നടപടി.
ഫൈസൽ കുറ്റക്കാരനാണെന്ന വിധി ജനുവരി 25-ന് കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നിട്ടും ഫൈസലിൻ്റെ അയോഗ്യത പിൻവലിക്കാൻ ലോക്സഭാ സെക്രട്ടറിയേറ്റ് തയ്യാറായില്ല. ഈ നടപടി നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാണിച്ചാണ് മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയെ സമീപിച്ചത്.