ദില്ലി: നിരോധിതസംഘടനയിലെ അംഗത്വം യുഎപിഎ നിയമപ്രകാരം കുറ്റകരമെന്ന് സുപ്രീം കോടതി. യുഎപിഎ ചട്ടത്തിലെ സെക്ഷൻ 10(എ) (ഐ) അനുസരിച്ച് നിരോധിക്കപ്പെട്ട സംഘടനയിലെ അംഗത്വത്തിൻ്റെ പേരിൽ കേസ് എടുക്കാമെന്ന് ജസ്റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ, സഞ്ജയ് കരോൾ എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു.
അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടാതെ, നിരോധിത സംഘടനകളിൽ വെറും അംഗമായിരിക്കുന്നത് യുഎപിഎയോ ടാഡയോ ചുമത്താവുന്ന കുറ്റമല്ലെന്നായിരുന്നു 2011ലെ വിധി.