താരകേശ്വരി തെറീശനും ആഭാസൻ ഗുണ്ടാകരനും കോൺഗ്രസിനേയും യുഡിഎഫിനേയും നിയന്ത്രിക്കുമ്പോൾ മലീമസമാകുന്നത് കേരള രാഷ്ട്രീയം മാത്രമല്ല, പൊതുജീവിതവും സംസ്കാരവുമാകെയാണ്. പി ടി ചാക്കോ, ആർ ശങ്കർ, കെ കരുണാകരൻ, എ കെ ആന്റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ ഇരുന്ന കസേരയിൽ സംസ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത തെറീശൻ കയറിയിരിക്കുമ്പോൾ ചേറ്റൂർ ശങ്കരൻ നായർ തൊട്ട് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും വി എം സുധീരനും വരെയുള്ള നേതാക്കൾ ഇരുന്നിടത്താണ് സംസ്കാര ശൂന്യനായ ഒരു ഗുണ്ടയും കയറിയിരിക്കുന്നത്.
രണ്ട് പേരും കമ്പി വളച്ചാണ് കസേരയിൽ അള്ളിപ്പിടിച്ച് കയറിയത്. പക്ഷെ, എന്നെ കണ്ടാൽ കിണ്ണം കട്ടവനെന്ന് സംശയിക്കുമെന്ന തോന്നലിൽ മറ്റുള്ളവരെല്ലാം അങ്ങനെയെന്ന് വിളിച്ചുകൂവുകയാണ് രണ്ടും. മഞ്ഞപ്പിത്തം ബാധിച്ച് എല്ലാം മഞ്ഞയായി തോന്നുന്ന അവസ്ഥയും. വായിൽ തോന്നുന്നത് വിളിച്ചുകൂവുന്ന നിലവിട്ട സംസ്കാരവുമാണ് രണ്ടിനേയും നയിക്കുന്നത്.
മുഖ്യമന്ത്രി പദവി തൊട്ട് പലതും സ്വപ്നം കണ്ട് കിട്ടാതെ പോയതിലെ നിരാശ മുഴുവൻ ഓരോ പ്രതികരണത്തിലും കാണാം. അടങ്ങാത്ത ചൊറിച്ചിൽ വരട്ടുചൊറിയും കടന്നിരിക്കുന്നു. കച്ചോടം പൂട്ടിയപ്പോൾ അമ്മായിക്ക് വട്ടായിപ്പോയി എന്ന സിനിമാ പാട്ടിനെ വെല്ലും വിധം മുഴുവട്ട്. രണ്ടിനേയും ചങ്ങലിക്കിട്ടില്ലെങ്കിൽ കോൺഗ്രസ് രാഷ്ട്രീയം ഇനിയും ചീഞ്ഞുനാറുമെന്ന് ഹൈക്കമാൻഡന്മാർ ഓർത്താൽ നന്ന്.
ഈ നിയമസഭാ സമ്മേളനം തുടങ്ങിയ ശേഷം മാത്രം രണ്ട് പേരും നടത്തിയ പ്രതികരണങ്ങൾ മാത്രം മതി ഇവരുടെ മാനസികാവസ്ഥ മനസിലാക്കാൻ. 25 വർഷമായി എംഎൽഎ ആയിട്ടും മന്ത്രിയാകാൻ അവസരം കിട്ടിയില്ലെന്ന് വാർത്താസമ്മേളനത്തിൽ നിലവിളിച്ചു. മന്ത്രിമാരെയും സ്പീക്കറെയും ആക്ഷേപിച്ചിട്ടും അപഹസിച്ചിട്ടും കലിയടങ്ങാത്ത തെറീശൻ ‘താൻ നോക്കി വെച്ചോ’ എന്ന് പറഞ്ഞ് വാച്ച് ആന്റ് വാർഡിനെ ഭീഷണിപ്പെടുത്തുന്നു. യഥാരാജ തഥാ പ്രജ എന്ന പോലെ ഉടൻ അനുയായി ആയ എംഎൽഎ ഉദ്യോഗസ്ഥനെ നായിൻ്റെ മോനെ എന്ന് വിളിക്കുന്നു.
ജനങ്ങൾ തെരഞ്ഞെടുത്ത എംഎൽഎയാണ് ഒരു ഉദ്യോഗസ്ഥനെ നായിന്റെ മോനെ എന്ന് വിളിച്ചത്. നിയമസഭാ ഹാളിൽ സാധാരണ നിലയിൽ ഉണ്ടാകുന്ന തർക്കം അവിടെ തീരുകയാണ് പതിവ്. പുറത്ത് പ്രതിഷേധിക്കാറുണ്ടെങ്കിലും നിയമസഭാ കോംപ്ലക്സിലെ സ്പീക്കറുടെയോ മന്ത്രിമാരുടെയോ ഓഫീസിൽ ചരിത്രത്തിൽ ഇതേ വരെ പ്രതിഷേധം ഉണ്ടായിട്ടില്ല. ഇവിടെയാണ് പ്രതിഷേധത്തിൻ്റെ മറവിൽ അഴിഞ്ഞാട്ടവും തെറിവിളിയും പോർവിളിയും നടത്തിയത്.
ഒരുദ്യോഗസ്ഥനെ ഇങ്ങനെ വിളിച്ചതിൽ എംഎൽഎയെ കുറ്റം പറയാനാകില്ല. ഇതിലും വലുത് വിളിക്കുന്നവനാണ് സതീശൻ. സ്വന്തം മണ്ഡലത്തിലെ ഒരു വോട്ടർക്കെതിരെ ഫേയ്സ് ബുക്കിലൂടെ അറപ്പുളവാക്കുന്ന അശ്ളീല ഭാഷയിലാണ് തെറിവിളിച്ചത്. അന്ന് മുതലാണ് സതീശൻ തെറീശനായത്. തെറീശൻ്റെ നിലവാരം എന്തെന്ന് സന്തത സഹചാരിയായിരുന്നയാളുടെ ഭാര്യ സ്വയം ഷൂട്ട് ചെയ്ത് വാട്സാപ്പ് വഴി പുറത്ത് വിട്ട വീഡിയോയിലുണ്ട്. അത് കേട്ടാലറിയാം സതീശൻ എന്തുകൊണ്ട് ഇടക്കിടെ തനിനിറം കാട്ടുന്നുവെന്ന്. ആ സ്ത്രീക്കെതിരെ ഈ നിമിഷം വരെ ഒരു മാനനഷ്ടക്കേസും കൊടുക്കാത്തയാളാണ് മുഖ്യമന്ത്രി എന്തേ സ്വപ്നക്കും മറ്റുമെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നില്ല എന്ന് വിളിച്ചു ചോദിക്കുന്നത്.
സതീശന്റെ സാംസ്കാരിക ഉന്നതിയുടെ അടുത്ത തലം നോക്കൂ.. തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് സ്ഥാനാർഥിയായിരുന്ന ഡോ. ജോ ജോസഫിനെതിരെ ആ സമയത്ത് ഒരു വ്യാജവീഡിയോ യുഡിഎഫ് പ്രവർത്തകർ പ്രചരിപ്പിച്ചിരുന്നു. അതിന് സതീശൻ നൽകിയ ന്യായീകരണം എന്തായിരുന്നുവെന്ന് നോക്കൂ… ഇങ്ങനെയൊന്ന് കിട്ടിയാൽ ആരാണ് പ്രചരിപ്പിക്കാത്തത് എന്ന്. ഞരമ്പ് രോഗികൾ മാത്രം നടത്തുന്ന പ്രതികരണം. ഈ രണ്ട് സംസ്കാരം കൈമുതലായി കൊണ്ടു നടക്കുന്ന സതീശൻ മന്ത്രി മുഹമ്മദ് റിയാസിനെയും സ്പീക്കർ ഷംസീറിനേയും മന്ത്രി വീണാ ജോർജിനേയും അപമാനിക്കുന്നതിൽ കുറ്റം പറയാൻ ഒക്കില്ല. സതീശന്റെ സംസ്കാരവും മുകളിൽ പറഞ്ഞ മുൻ പ്രതിപക്ഷ നേതാക്കളുടെ സംസ്കാരവും താരതമ്യം ചെയ്യുമ്പോൾ സഭക്കകത്ത് പ്രതിപക്ഷം കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളിൽ അത്ഭുതപ്പെടാനില്ല.
അകത്ത് തെറീശനെങ്കിൽ പുറത്ത് ഗുണ്ടാകരൻ. ചക്കിക്കൊത്ത ചങ്കരൻ. വായക്ക് തോന്നിയത് കോതക്ക് പാട്ടാവുകയാണ്. ബ്രണ്ണൻ കോളേജിലെ വീരസ്യവും ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നതിൻ്റെ മേന്മയും മാത്രമല്ല, ഒരു സുപ്രീംകോടതി ജഡ്ജി ബാറുടമകളിൽ നിന്നും കൈക്കൂലി വാങ്ങുന്നത് നേരിൽക്കണ്ടു എന്ന് വരെ വീമ്പ് പറഞ്ഞവനാണ്. തന്റെ ആർഎസ്എസ് ബന്ധവും ശരിയെന്ന് സ്ഥാപിക്കാൻ കോൺഗ്രസ് കണ്ട എക്കാലത്തേയും മികച്ച മതേതരവാദിയായ ജവഹർ ലാൽ നെഹ്റുവിൽ പോലും ആർഎസ്എസ് ബന്ധം ആരോപിച്ച മഹാൻ. വാ തുറന്നാൽ ആർക്കെതിരെയും എന്തും വിളി്ച്ചു പറയുന്ന വിവരദോഷി. ആ വിവര ദോഷി സംസ്ഥാന മുഖ്യമന്ത്രിയെ ചെറ്റയെന്ന് വിളിച്ചിരിക്കുന്നു.
ഇവിടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്. പാച്ചുവും ഗോവാലനും നല്ല പേടിയിലാണ്. മുഖ്യമന്ത്രി-മന്ത്രിക്കസേരകൾ കിട്ടിയില്ലെങ്കിലും പകരം കിട്ടിയ പദവികളാണ്. അതും പോകുമോ എ്ന്ന പേടി രണ്ട് പേരെയും അലട്ടുകയാണ്. ഗുണ്ടാകരന് ഓർമ്മ ശക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് പരാതി പറയുന്നത് എം പിമാരാണ്. പ്രതിപക്ഷ നേതൃപദവിയിൽ ഇതിലും ഭേദം ചെന്നിത്തലയെന്ന ചിന്ത കോൺഗ്രസിനകത്തും യുഡിഎഫിനകത്തും ശക്തമായിരിക്കുന്നു. അപ്പോൾ ഒരു പുന.സംഘടന വന്നാൽ കസേരകൾ പോകും. അത് പിടിച്ചുനിർത്താനുള്ള ആഭാസക്കളിയാണ് രണ്ടും നടത്തുന്നത്.
-എം ആർ