തിരുവനന്തപുരം: വാച്ച് ആൻഡ് വാർഡർമാരെ ആക്രമിച്ച പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസെടുത്തു. വനിതാ വാച്ച് ആൻറ് വാർഡർമാർ നൽകിയ പരാതിയിലാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തത്. റോജി എം ജോൺ, അനൂപ് ജേക്കബ്, പി കെ ബഷീർ, ഉമാ തോമസ്, കെ കെ രമ, ഐസി ബാല കൃഷ്ണൻ, ടി സിദ്ധിഖ്, അൻവർ സാദത്ത് എന്നിവർക്കെതിരെയാണ് കേസ്. ഉദ്യോഗസ്ഥരെ ആക്രമിക്കൽ, പരിക്കേൽപ്പിക്കൽ, ഭീഷണി, സംഘം ചേർന്നുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ചാലക്കുടി എംഎൽഎ സനീഷിൻ്റെ പരാതിയിൽ എച്ച് സലാം, സച്ചിൻദേവ്, അഡി. ചീഫ് മാർഷൽ മൊയ്തീൻ എന്നിവർക്കെതിരെയും മ്യൂസിയം പോലീസ് കേസെടുത്തു