കെ.കെ രമയുടെ കൈയിൽ
ബാൻഡേജണിയിച്ച് ചാനൽ റിപ്പോർട്ടർ
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽ എയെ വാച്ച് ആന്റ് വാർഡ് ആക്രമിച്ചെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പെരും നുണ കൈയോടെ പൊളിച്ച് തിരുവഞ്ചൂർ . ബുധനാഴ്ച റിയമസഭയിലും സ്പീക്കറുടെ ഓഫീസിനു മുന്നിലും സതീശന്റെ നേതൃത്വത്തിലാണ് യുഡിഎഫ് എം എൽ എ മാർ അഴിഞ്ഞാടിയത്. സ്ത്രീ സുരക്ഷയുടെ പേരിൽ അടിയന്തരപ്രമേയം കൊണ്ടുവന്ന പ്രതിപക്ഷം വനിതാ വാച്ച് ആന്റ് വാർഡർമാരെ ഉൾപ്പെടെ തെറി വിളിച്ച് ആക്രമിച്ചു. പരിക്കേറ്റ അഞ്ച് വനിതകൾ ഉൾപ്പെടെ ഒമ്പത് വാച്ച് ആന്റ് വാർഡർമാരെ ആശുപത്രിയിൽ ചിക്കി ത്സയിലാണ്. ആക്രമണ ദൃശ്യങ്ങളും കോൺഗ്രസ്- മുസ്ലിം ലീഗ് എം എൽ എ മാരുടെ തെറി വിളിയും ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും വന്നതോടെയാണ് മുതിർന്ന എം എൽ എ യായ തിരുവഞ്ചൂർ രാധാകൃഷ്ണനെ കൈയേറ്റം ചെയ്തെന്ന് സതീശൻ വാർത്താ സമ്മേളനത്തിൽ നുണ പറഞ്ഞത് . എന്നാൽ നിമിഷങ്ങൾക്കകം തിരുവഞ്ചൂർ തന്നെ സതീശന്റെ കള്ളം തുറന്നു കാട്ടി. തന്നെ ആരും കൈയേറ്റം ചെയ്തിട്ടില്ലെന്ന് തിരുവഞ്ചൂർ മാധ്യമങ്ങളോട് പ്രതികരിച്ചു.
കെ കെ രമയെ വാച്ച് ആന്റ് വാർഡ് മർദ്ദിച്ചെന്ന ആക്ഷേപവും കള്ളമാണെന്നതിന് ദൃശ്യങ്ങൾ തെളിവായി. ബഹളത്തിൽ പെട്ട രമയ്ക്ക് വനിതാ വാച്ച് ആന്റ് വാർഡുകാർ സംരക്ഷണ വലയം തീർക്കുകയായിരുന്നു. കൈ ചൂണ്ടി രമ ആക്രോശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനു ശേഷമാണ് ഒരു ചാനലിലെ സീനിയർ ലേഖകൻ ഇടപെട്ട് രമയുടെ കഴുത്തിലൂടെ ബാൻഡേജ് കെട്ടി വലതു കൈ തൂക്കിയിട്ട് സതീശന്റെ വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചത്.