കൊച്ചി: മാധ്യമപ്രവർത്തനത്തിൻ്റെ ധാർമ്മികതയെ ചോദ്യംചെയ്യുന്ന വ്യാജവാർത്തകൾ അംഗീകരിക്കാനാവില്ലെന്ന് എൻ എസ് മാധവൻ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
‘‘ഇത് അസ്വീകാര്യമാണ്. ഇത് പത്രപ്രവർത്തനത്തിൻ്റെ ധാർമ്മികതയെ ചോദ്യംചെയ്യുന്നതാണ്. ഒരു മലയാളം ചാനൽ ഒരു പെൺകുട്ടിയെ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളായി ‘അഭിനയിപ്പിച്ച്’ വാർത്തയുണ്ടാക്കിയിരിക്കുന്നു. ഇത്തരത്തിൽ കെട്ടിയാടുന്ന നാടകങ്ങൾ കാഴ്ചക്കാരെ വഞ്ചിക്കുന്നതും വളരെ മോശവുമാണ്. കൂടാതെ അഭിമുഖങ്ങളിൽ ഇരയാക്കപ്പെടുന്നവർക്ക് വലിയ മാനസിക ആഘാതവുമായിരിക്കും’’ ട്വീറ്റിൽ പറഞ്ഞു.