സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന പ്രതിരോധത്തിൻ്റെ ചരിത്രഗാഥ ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ചെങ്കടലായി ഒരോ ജില്ലയിലും ജാഥ മുന്നേറുകയാണ്. ഇന്ത്യൻ വർഗീയതയുടെ കേന്ദ്ര സ്ഥാനമായി മോദിയും അവരുടെ അധികാര കേന്ദ്രങ്ങളും മാറുമ്പോൾ ഫെഡറൽ സംവിധാനങ്ങളെ അട്ടിമറിച്ച് കേരളത്തിൻ്റെ വികസന കുതിപ്പിന് തടയിടാൻ ശ്രമിക്കുമ്പോൾ പ്രതിരോധത്തിൻ്റെ സമര സാഗരമായി കേരളം ഒറ്റക്കെട്ടായി അതിനെ ചെറുക്കുകയാണ്.
ഇപ്പോൾ ഈ പ്രതിരോധം തീർക്കുന്ന ജാഥയിലേയ്ക്ക് അൽന മോൾ എത്തി. തൻ്റെ പ്രിയപ്പെട്ട അച്ഛമ്മയ്ക്ക് പെൻഷൻ നൽകുന്ന സർക്കാരിന് നന്ദി അറിയിച്ചുകൊണ്ടാണ് കുട്ടി ജാഥയിലേയ്ക്ക് നടന്നു കയറിയത്. എംവി ഗോവിന്ദന് കൈ കൊടുത്തും മന്ത്രി മുഹമ്മദ് റിയാസിനൊപ്പം ചിത്രവുമെടുത്താണ് അൽന മോൾ വേദി വിട്ടത്. സംഭവത്തിൻ്റെ ദൃശ്യങ്ങളും വീഡിയോയും സൈബർ ലോകത്തും നിറഞ്ഞു കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ വിതരണം ആരംഭിച്ചത്.
ഇതിനായി ഒരു മാസത്തെ പെൻഷൻ വിതരണത്തിന് ധനവകുപ്പ് 900 കോടി രൂപയാണ് അനുവദിച്ചത്. 1600 രൂപയാണ് പ്രതിമാസം പെൻഷനായി സംസ്ഥാന സർക്കാർ നൽകുന്നത്. 62 ലക്ഷം പേരാണ് സംസ്ഥാന സർക്കാരിൻ്റെ ക്ഷേമപെൻഷൻ ഉപയോക്താക്കൾ. ഡിസംബർ, ജനുവരി മാസത്തിലെ പെൻഷനാണ് കുടിശ്ശികയാണ് നൽകുന്നത്. രണ്ട് മാസത്തേക്കായി 2000 കോടി വായ്പയാണ് ധനവകുപ്പ് ആവശ്യപ്പെട്ടത്. എന്നാൽ 900 കോടി രൂപയെ സംഹരിക്കാൻ സാധിച്ചുള്ളൂ. ഇതെ തുടർന്നാണ് ഒരു മാസത്തെ കുടിശ്ശിക നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.