ജനകീയ പ്രതിരോധ ജാഥയ്ക്കിടെയുള്ള സുവർണ്ണ നിമിഷങ്ങൾ പങ്കുവെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനഹൃദയങ്ങളിലൂടെയുള്ള യാത്രയിലെ വൈകാരികനിമിഷങ്ങൾ അദ്ദേഹം തന്നെയാണ് ഫേയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. സഖാവ് എം എന്റെ ഭാര്യ ശാരദേച്ചിയെ കണ്ടുമുട്ടിയപ്പോഴുള്ള നിമിഷങ്ങളാണ് അദ്ദേഹം പങ്കിട്ടത്. അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ പാച്ചേനിക്കൊപ്പം എംഎൻ്റെ വീട്ടിലേക്ക് പോയത് അദ്ദേഹം ഓർത്തു. ആ സമരകാലമാകെയും ഒരിക്കലും മറക്കാനാവാത്തതാണെന്നും എം വി ഗോവിന്ദൻ എഴുതി.
കുറിപ്പ്;
ഒരൊറ്റക്കാഴ്ചയിൽ ഒരു കാലമാകെ ഇരച്ചെത്തിയ പോലെയായിരുന്നു സഖാവ് എംഎൻ്റെ ഭാര്യ ശാരദേച്ചിയെ ജനകീയ പ്രതിരോധ ജാഥയിൽ കണ്ടുമുട്ടിയപ്പോൾ. അടിയന്തരാവസ്ഥയുടെ ദുഷിച്ച നാളുകളിൽ പാച്ചേനിക്കൊപ്പം എംഎൻ്റെ വീട്ടിലേക്ക് പോയതും ആ സമരകാലമാകെയും ഒരിക്കലും മറക്കാനാവാത്തതാണ്. കാസർകോട് ഏരിയാ സെക്രട്ടറിയായിരുന്ന സമയം മുതൽ അടുത്തറിയാവുന്ന നിരവധി പേരുള്ള സ്ഥലമാണ് കുണ്ടംകുഴി. ശാരദേച്ചിയെ പോലെ അത്രമേൽ ഹൃദയബന്ധമുള്ളവർ.
https://www.facebook.com/mvgovindan/posts/pfbid02YcXJmjgau2VVpKZGepkGov4wTUnNNUvneMoVzC5hQQtAZbTeW1FeZahH71ByTxYZl