തിരുവനന്തപുരം: ആസൂത്രിതമായ മാധ്യമ – പ്രതിപക്ഷ വിവാദങ്ങൾക്കിടെയും സ്വന്തം വീടെന്ന പാവപ്പെട്ടവരുടെ വീടെന്ന മോഹം സാക്ഷാത്കരിച്ച് ലൈഫ് മിഷൻ ഭവന പദ്ധതി മുന്നേറുന്നു. പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും തുടർച്ചയായി സംഘടിതാക്രമണം നടത്തുകയാണെങ്കിലും ജനങ്ങളുടെ പ്രതീക്ഷ കെടുത്താതെ സംസ്ഥാനത്ത് ഭവനനിർമാണം പുരോഗമിക്കുകയാണ്.
വടക്കാഞ്ചേരി ഫ്ലാറ്റ് സമുച്ചയത്തിൻ്റെ പേരിൽ സൃഷ്ടിച്ച വ്യാജപ്രചാരണങ്ങളും കോൺഗ്രസ്, ബിജെപി നേതാക്കളുടെ ഗൂഢാലോചനയും ഇതിനകം പുറത്തു വന്നു. വിവാദങ്ങൾ കൊഴുപ്പിക്കാൻ മാധ്യമങ്ങൾ കൂട്ടുനിന്നപ്പോഴും പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോയി. ലൈഫ് മിഷൻ്റെ ഭാഗമായി 2023-–-24ൽ 71,861 വീടും 30 ഭവന സമുച്ചയവും നിർമിക്കുകയാണ് ലക്ഷ്യം. ഇതിനായി 1436.26 കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചത്.