മേവാത്ത്: ഹരിയാനയിൽ പശുക്കടത്ത് ആരോപിച്ച് രണ്ടുപേരെ ചുട്ടുകൊന്നു. രാജസ്ഥാൻ സ്വദേശികളായ ജുനൈദ്, നാസിർ എന്ന യുവാക്കളെയാണ് കൊലപ്പെടുത്തിയത്. ഹരിയാനയിലെ ഭിവാനി ജില്ലയിൽ ബൊലേറോ വാഹനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ ഇരുവരുടേയും മൃദദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ആറ് ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.
കഴിഞ്ഞ മാസം പശുക്കടത്ത് ആരോപിച്ച് ഹരിയാനയിലെ പശുസംരക്ഷണ പ്രവർത്തകർ യുവാവിനെ തല്ലിക്കൊന്നതായി പരാതിയുണ്ടായിരുന്നു. മേവാത്തി ജില്ലയിലെ ഹുസൈൻപൂർ സ്വദേശിയായ വാരിസ് എന്ന 22 കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. പശുസംരക്ഷണ പ്രവർത്തകനും ബജ്രംഗ്ദൾ നേതാവുമായ മോനുമനേസർ എന്നയാളുടെ നേതൃത്വത്തിലാണ് യുവാവിനെ കൊലപ്പെടുത്തിയത് എന്നായിരുന്നു കുടുംബത്തിൻ്റെ ആരോപണം.