തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടിന് അനുമതി നൽകിയിരുന്നതായി റിസർവ് ബാങ്ക് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
കിഫ്ബി മസാലബോണ്ടിൽ നടപടിക്രമം പാലിച്ചില്ലെന്ന എൻഫോഴ്സ്മെന്റ് വാദം ഖണ്ഡിക്കുന്നതാണ് റിസർവ് ബാങ്ക് സത്യവാങ് മൂലത്തിലെ വിവരങ്ങൾ.
കിഫ്ബി കൃത്യമായി കണക്കുകൾ സമർപ്പിച്ചെന്നും സമാഹരിച്ച തുകയുടെ വിശദാംശങ്ങൾ ഓരോ മാസവും നൽകിയിട്ടുണ്ടെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. ഫെമാ നിയമലംഘനം ഉണ്ടെങ്കിൽ ഇഡിക്ക് പരിശോധിക്കാമെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.