സുധാകരൻ്റെ കൊലയാളി ‘കുട്ടികൾ ‘ഇപ്പോഴും നേതൃത്വത്തിൽ
ഇടുക്കി പൈനാവ് എൻജിനിയറിങ് കോളേജിലെ sfi പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തെ ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമെന്ന് അപമാനിച്ച കെപിസിസി പ്രസിഡന്റ് സുധാകരൻ, ഇന്നും കൊലപാതകത്തെ ന്യായീകരിച്ചു രംഗത്തുവന്നിരിക്കുകയാണ് , കോൺഗ്രസൊരു രാഷ്ട്രീയ സംഘടനയോ അതോ കൊലയാളി സംഘമോ എന്ന സംശയമാണ് പൊതുസമൂഹത്തിൽ നിലവിലുയരുന്ന പ്രധാന ചോദ്യം. ധീരജ് വധത്തിലെ പ്രധാന പ്രതികൾ പോലീസ് കസ്റ്റഡിയിലായതിനു പിന്നാലെ കോൺഗ്രസൊരു കോട്ടേഷൻസംഘം തന്നെയാണെന്ന് സാധൂകരിക്കുന്ന രീതിയിൽ തന്നെയാണ് നേതാക്കളുടെ പ്രതികരണം. രാഷ്ട്രീയപ്രസ്ഥാനത്തിന്റെ മുഖംമൂടി ധരിച്ച കൊട്ടേഷൻ ക്രിമിനൽ സംഘം തന്നെയാണ് കോൺഗ്രസ്. ധീരജ് വധത്തിൽ ഇതുവരെ പിടിയിലായ മുഴുവൻ പ്രതികളും കോൺഗ്രസിന്റെ ഉന്നതനേതാക്കളാണ്.