സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ ആശ്രയിക്കുന്ന മലബാർ കാൻസർ സെന്ററിലേക്ക് എത്തിപ്പെടാനുമുള്ള ഏക മാർഗ്ഗമായ തലശ്ശേരി-കോടിയേരി റോഡ് ആധുനിക നിലവാരത്തിൽ ഒരുങ്ങുന്നു. ദീർഘകാലമായുള്ള ജനകീയ ആവശ്യമാണ് ഇവിടെ നിറവേറ്റുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കിലൂടെ അറിയിച്ചു. പ്രവൃത്തി നടക്കുന്ന റോഡിൻ്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് മന്ത്രി കുറിപ്പ് പങ്കിട്ടത്.
ദീർഘകാലമായി ശോചനീയാവസ്ഥയിൽ ഉണ്ടായിരുന്ന ഈ റോഡ് വീതികൂട്ടി ആധുനിക നിലവാരത്തിൽ നവീകരിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. റോഡിൻ്റെ പ്രവൃത്തി സംബന്ധിച്ച് നിയമസഭാ സ്പീക്കർഎ എൻ ഷംസീർ, അവിടത്തെ പ്രദേശവാസികളായ യുവജനസംഘടനയിൽ ഒരുമിച്ച് പ്രവർത്തിച്ച സഹപ്രവർത്തകർ ഉൾപ്പടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
പാനൂർ, കോടിയേരി, പോണ്ടിച്ചേരി സ്റ്റേറ്റിലെ പന്തക്കൽ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് തലശ്ശേരി ടൗൺ, ബസ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവയിലേക്കുള്ള യാത്ര സുഗമമാക്കാൻ ഈ റോഡ് തുറന്ന് കൊടുക്കുന്നതോടു കൂടി സാധിക്കും. അധികം വൈകാതെ പ്രവൃത്തി പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
കുറിപ്പ്;
ദീർഘകാലത്തെ ജനകീയാവശ്യം.
ആധുനിക നിലവാരത്തിൽ
തലശ്ശേരി-കോടിയേരി റോഡ്
കണ്ണൂർ ജില്ലയിലെ തലശ്ശേരി നിയോജക മണ്ഡലത്തിലെ തലശ്ശേരി-കോടിയേരി റോഡ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ ആശ്രയിക്കുന്ന മലബാർ കാൻസർ സെന്ററിലേക്ക് എത്തിപ്പെടാനുമുള്ള ഏക മാർഗ്ഗമാണ് ഈ റോഡ്.
ദീർഘകാലമായി ശോചനീയാവസ്ഥയിൽ ഉണ്ടായിരുന്ന ഈ റോഡ് വീതികൂട്ടി ആധുനിക നിലവാരത്തിൽ നവീകരിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. റോഡിൻ്റെ പ്രവൃത്തി സംബന്ധിച്ച് ബഹു. സ്പീക്കർ ശ്രീ. എ എൻ ഷംസീർ, അവിടത്തെ പ്രദേശവാസികളായ യുവജനസംഘടനയിൽ ഒരുമിച്ച് പ്രവർത്തിച്ച സഹപ്രവർത്തകർ ഉൾപ്പടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
പാനൂർ, കോടിയേരി, പോണ്ടിച്ചേരി സ്റ്റേറ്റിലെ പന്തക്കൽ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് തലശ്ശേരി ടൗൺ, ബസ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവയിലേക്കുള്ള യാത്ര സുഗമമാക്കാൻ ഈ റോഡ് തുറന്ന് കൊടുക്കുന്നതോടു കൂടി സാധിക്കും. അധികം വൈകാതെ പ്രവൃത്തി പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.