തിരുവനന്തപുരം: ഇൻഷുറൻസ് കാലാവധി തീർന്ന ആഡംബര കാറുമായി നാടും നഗരവും ചുറ്റിക്കറങ്ങി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. KL 26 L 3030 എന്ന നമ്പറിലുള്ള കിയ സെൽറ്റോസ് കാറാണ് രാഹുലിന്റേത്. കാറിൻ്റെ ഇൻഷുറൻസ് കാലാവധി പൂർത്തിയായി നാളുകളായെങ്കിലും പുതുക്കാതെയാണ് ഊരുചുറ്റൽ.
അപായകരമായ നിലയിൽ കാറോടിച്ചതിന് നിലവിൽ വിവിധ ആർ ടി ഒ ഓഫീസുകളിലായി 7 എഫ് ഐ ആർ ഇയാൾക്കെതിരെ ഉണ്ട്. തുരുത്തി-2, എറണാകുളം-1, പള്ളം-1, പട്ടണക്കാട്-1, പുല്ലുവഴി-1, കൊടുങ്ങല്ലൂർ-1.
നിയമം ലംഘിച്ച് കാറോടിക്കുന്ന യൂത്ത് കോൺഗ്രസ് നേതാവിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. കാര്യമായ വരുമാന മാർഗമൊന്നുമില്ലാത്ത യൂത്ത് നേതാവ് ലക്ഷങ്ങൾ വില പിടിപ്പുള്ള ആഡംബര കാറിൻ്റെ ഉടമയായത് ഏത് മാർഗത്തിലെന്നും ചോദ്യമുയർന്നിട്ടുണ്ട്. ഇതിൻ്റെ സ്രോതസ് വെളിപ്പെടുത്തണമെന്ന് കോൺഗ്രസിനകത്തു നിന്നും ആവശ്യമുയർന്നു.