ഭോപ്പാൽ: മധ്യപ്രദേശിലെ മദ്യ വിൽപനശാലകൾ പശുസംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് ഉമാഭാരതി. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നതായും അവർ പറഞ്ഞു. ഭോപ്പാലിലെ ഒരു ക്ഷേത്രത്തിൽ വെച്ചാണ് പരാമർശം നടത്തിയത്.
സംസ്ഥാനത്തെ നിയന്ത്രിത മദ്യനയ ആവശ്യത്തെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു ഉമാഭാരതി. മദ്യ ഔട്ട്ലെറ്റുകൾക്ക് പകരം പശു സംരക്ഷണം “മധുശാല മേ ഗൗശാല” എന്ന പരിപാടി ആരംഭിക്കുമെന്നും പ്രഖ്യാപനം നടത്തി. സർക്കാരിൻ്റെ പുതിയ മദ്യനയത്തെ കുറിച്ച് കഴിഞ്ഞ ദിവസം ഭാരതി പറഞ്ഞിരുന്നു.