ആന്ധ്രാപ്രദേശിൻ്റെ തലസ്ഥാനം വിശാഖപട്ടണമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി. തൻ്റെ ഓഫീസും വിശാഖപട്ടണത്തേക്ക് മാറ്റുമെന്ന് അദ്ദേഹം അറിയിച്ചു. നിലവിൽ അമരാവതിയാണ് ആന്ധ്രാപ്രദേശിൻ്റെ തലസ്ഥാനം. വരും മാസങ്ങളിൽ തലസ്ഥാന നഗരി വിശാഖപട്ടണത്തിലേക്ക് മാറ്റുന്നതിനുളള നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടത്തിയ ബിസിനസ് മീറ്റിലാണ് പ്രഖ്യാപനം.
ആന്ധ്രാ പ്രദേശ് വിഭജിച്ച് തലെങ്കാനയ്ക്ക് ഹൈദരാബാദ് തലസ്ഥാനമായി നൽകിയതിന് ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് തലസ്ഥാനം സംബന്ധിച്ച പ്രഖ്യാപനവുമായി ആന്ധ്ര എത്തുന്നത്.