തിരുവനന്തപുരം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ ഓഫീസിലെത്തി രാജി കൈമാറി. ജാതി വിവേചനം ഉൾപ്പെടെ ഇൻസ്റ്റിറ്റ്യൂട്ടിലെടുത്ത നടപടികളുടെ പേരിൽ ശങ്കർ മോഹൻ്റെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ സമരം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ രാജി.
ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. നിലവിലെ വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും കാലാവധി അവസാനിച്ചത് കൊണ്ടാണ് രാജിയെന്നും ശങ്കർ മോഹൻ പ്രതികരിച്ചു.