സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരത്തിലും വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കുന്നതിലും വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിലും രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളമെന്നു പറഞ്ഞത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ്.
നിതി ആയോഗിൻ്റെ വിദ്യാഭ്യാസ നിലവാര സൂചികയിലും കേരളം മറ്റേത് സംസ്ഥാനത്തെക്കാളും മുന്നിൽ നിൽക്കുന്നു. പെൺകുട്ടികളുടെ വിദ്യാഭാസത്തിൽ 99 ശതമാനം മികവോടെ കേരളമാണ് ഒന്നാം സ്ഥാനത്തെന്ന് കേന്ദ്ര ഏജൻസികളുടെ തന്നെ റിപ്പോർട്ടുകളുണ്ട്. കോവി ഡ് കാലത്ത് വിദ്യാലയങ്ങൾ അടഞ്ഞുകിടന്നപ്പോൾ ആരംഭിച്ച ഓൺലൈൻ പഠനത്തിലും കേരളത്തിൻ്റെ അടുത്തെങ്ങുമെത്താൻ മറ്റു സംസ്ഥാനങ്ങൾക്ക് കഴിഞ്ഞില്ല. 91 ശതമാനം കൂട്ടി കൾക്കും കേരളം ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കി, ദേശീയ ശരാശരിയാകട്ടെ 24.2 ശതമാനം മാത്രം. ഉത്തർപ്രദേശിൽ 13 – 9 ശതമാനം എന്നാണ് യു പി ഗവൺമെന്റിൻ്റെ കണക്ക്.
അഭിമാനകരമായ നേട്ടങ്ങൾ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി കേരളം കൊയ്തെടുക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ് അനുസരിച്ച് ആയിരത്തിൽ 928 പോയന്റ് നേടിയാണ് കേരളത്തിൻ്റെ മുന്നേറ്റം. വിജ്ഞാന സമ്പാദനത്തിൽ 180 ൽ 154 പോയന്റും അവസരത്തിൽ 80 ൽ79 പോയിന്റും അടിസ്ഥാന സൗകര്യങ്ങളിൽ 150 ൽ135 പോയിന്റും ഭരണ പ്രക്രിയയിൽ 360 ൽ 342 പോയിന്റും കേരളം നേടി – അഞ്ചു മാനദണ്ഡങ്ങളിലും കേരളം മുന്നിൽ തന്നെ. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ നിലവാരം സമഗ്രമായി വിലയിരുത്തിയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഈ റിപ്പോർട്ട് തയ്യാറാക്കിയത് വിദ്യാഭ്യാസത്തിൻ്റെ സമഗ്രമായ ഗുണനിലവാരം കാത്തുസൂക്ഷിക്കുന്നതിൽ കേരളം ഏറ്റവും മുന്നിൽ നിൽക്കുകയാണ് രാജ്യത്ത് 20000 ത്തോളം സ്കൂളുകൾ പൂട്ടി പോയപ്പോൾ കേരളത്തിൽ ഒറ്റ സ്കൂൾ പോലും പൂട്ടേണ്ടി വന്നില്ല. പൊതു വിദ്യാലയങ്ങളിൽ ലക്ഷക്കണക്കിനു കുട്ടികൾ കുടുതലായി വന്നു ചേർന്നു.
വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ വിജയമാണിത്. ഈ മുന്നേറ്റമൊന്നും മലയാള മനോരമക്ക് താങ്ങാൻ ആവുന്നില്ല. മനോരമക്ക് കേരളത്തിലെ കുട്ടി കർ പഠനത്തിൽ തീർത്തും മോശക്കാരാണെന്നു വരുത്തണം. ആ ജീർണബുദ്ധിയുടെ ഉല്പന്നമാണ് വായന ശേഷിയിൽ കേരളത്തിലെ കുട്ടികൾ പിന്നിലേക്ക് എന്ന വാർത്ത.
ദൽഹി ആസ്ഥാനമായ പ്രഥം എന്ന സന്നദ്ധ സംഘടനയുടെ വാർഷിക വിദ്യാഭ്യാസ സ്ഥിതിവിവര റിപ്പോർട്ടിൽ തൂങ്ങിയാണ് കുത്തിത്തിരിപ്പ് അഭ്യാസം. കോവിഡ് കാലത്ത് ഓൺ ലൈൻ വിദ്യാഭ്യാസമായിരുന്നു ആശ്രയം. സ്കൂളിൽ അധ്യാപകരുടെ സാമീപ്യത്തിൽ പഠിക്കുന്ന കുട്ടികൾ വിദൂരങ്ങളിൽ. ഇരുന്ന് കേട്ടു പഠിക്കേണ്ടി വന്നു. വലിയൊരു വിഭാഗം കുട്ടികളെ ചെറിയ തോതിൽ ബാധിച്ചു മറ്റു സംസ്ഥാനങ്ങളിൽ വലിയ തിരിച്ചടിയാണുണ്ടായത്. ഗണിത-ശാസ്ത്ര വിഷയങ്ങളിൽ കേരളം ഏറെ മുന്നിലാണ്. അത് മനോരമക്കു സഹിക്കുന്നില്ല. പിന്നോക്കം നിൽക്കുന്ന വിഷയങ്ങൾ കണ്ടെത്തി അത്തരം കുട്ടികൾക്ക് പ്രത്യേക പരിശീലനം കൂടി ഒരുക്കുന്ന സംസ്ഥാനമാണ്. കേരളം,
അതെല്ലാം മറച്ചു പിടിച്ച് കേരളത്തിൻ്റെ വിദ്യാഭ്യസ മാതൃകക്കു മേർ കരി വാരിത്തേക്കാൻ പാടുപെടുകയാണ് മനോരമ.