തിരുവനന്തപുരം: എസ്.എം.എ. ബാധിച്ച കുട്ടികൾക്ക് സർക്കാർ ആശുപത്രിയിൽ സ്പൈൻ സ്കോളിയോസിസ് ശസ്ത്രക്രിയ നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഓർത്തോപീഡിക് വിഭാഗത്തിൽ പ്രത്യേക സംവിധാമൊരുക്കും. സ്വകാര്യ ആശുപത്രികളിൽ 15 ലക്ഷത്തോളം രൂപ ചെലവുവരുന്ന ശസ്ത്രക്രിയയാണ് മെഡിക്കൽ കോളേജിൽ സർക്കാർ പദ്ധതിയിലൂടെ സൗജന്യമായി ചെയ്തുകൊടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
നട്ടെല്ലിൻ്റെ വളവ് നേരയാക്കുന്നതാണ് സ്പൈൻ ശസ്ത്രക്രിയ, എസ്.എം.എ. ബാധിച്ച കുട്ടികൾക്ക് സ്വകാര്യ ആശുപത്രിയിൽ മാത്രം ചെയ്തിരുന്ന സർജറിയാണ് മെഡിക്കൽ കോളേജിലും യാഥാർത്ഥ്യമാക്കുന്നത്.