ബെംഗളൂരു: കെ സുധാകരൻ നീതികേട് കാണിച്ചെന്ന് അന്തരിച്ച കെപിസിസി ട്രഷറർ പ്രതാപചന്ദ്രൻ്റെ മകൻ പ്രജിത്ത്. അച്ഛൻ്റെ മരണത്തിൽ പരാതി പറഞ്ഞ തങ്ങളെ കെ സുധാകരൻ വഞ്ചിച്ചു – മാനസികമായി പീഡിപ്പിച്ചവർക്കെതിരെ നടപടി എടുക്കുമെന്ന് ഉറപ്പു പറഞ്ഞ കെ സുധാകരൻ ഒന്നും ചെയ്തില്ല. പരാതി വാങ്ങി വച്ചതല്ലാതെ വി ഡി സതീശനും സഹായിച്ചില്ല. സുധാകരനെതിരെ ദില്ലിയിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞപ്പോൾ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യു എന്ന് വെല്ലുവിളിച്ചെന്നും പ്രജിത്ത് വ്യക്തമാക്കി.
മുഖ്യമന്ത്രിയെക്കാൾ വിശ്വാസമുള്ള മറ്റാരും ഇല്ലാത്തതു കൊണ്ടാണ് അദ്ദേഹത്തെ സമീപിച്ചത്. തിരുവനന്തപുരത്ത് ഉള്ള ഒരു പ്രമുഖ കോൺഗ്രസ് നേതാവ് തങ്ങളെ കുറിച്ച് വളരെ മോശമായി സംസാരിച്ചുവെന്നും പ്രജിത്ത് പറഞ്ഞു.