തിരുവനന്തപുരം: കോൺഗ്രസ് ചിന്തൻശിബിരിലെ പീഡന ശ്രമത്തിൽ തുടർ പരാതിയിൽ നടപടി. പീഡനശ്രമ പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കെപിസിസി നേതൃത്വമാണ് വിവേക് എച്ച് നായരെ സസ്പെൻഡ് ചെയ്തത്. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ.
വനിതാ പ്രവർത്തകയുടെ പരാതിയിൽ നേരത്തെ യൂത്ത് കോൺഗ്രസും വിവേകിനെതിരെ നടപടി സ്വീകരിച്ചിരുന്നു. യുവതിയുടെ തുടർ പരാതിയിൽ നടപടിയെന്ന് ഉത്തരവിൽ പറയുന്നുണ്ട്. ഇതോടെ യുവതിയുടെ ആദ്യ പരാതി നേതാക്കൾ മുക്കിയെന്ന് വ്യക്തമായി. പീഡനത്തിനിരയായ ദളിത് നേതാവിൻ്റെ പരാതി മുക്കിയത് നേതാക്കൾ ഇടപെട്ടാണെന്ന ആക്ഷേപവുമുണ്ട്. പരാതി മുക്കിയതിന് മറുപടിയില്ലാതെ പകച്ചുനിൽക്കുകയാണ് കെപിസിസി നേതൃത്വം.