തമിഴകത്തിന്റെ ദളപതി രജനികാന്ത് നായകനാകുന്ന ജയിലർ എന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. തമിഴകം ഒന്നടങ്കം ദളപതിയുടെ വരവിനായി കാത്തിരിക്കുമ്പോൾ മലയാള സിനിമാ പ്രേക്ഷകരും ജയിലർ ചിത്രത്തിന് അക്ഷമരായി ഇരിക്കുകയാണ്. കാരണം, ജയിലറിൽ സൂപ്പർ സ്റ്റാറിനൊപ്പം മലയാളത്തിന്റെ പ്രിയപ്പെട്ട താരരാജാവ് മോഹൻലാലും എത്തുന്നു എന്ന വാർത്തയാണ്.
ഒരു അതിഥി വേഷത്തിൽ രജനികാന്ത് ചിത്രത്തിൽ എത്തുന്ന മോഹൻലാലിന് രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ടിംഗാണ് ഉണ്ടാകുക എന്നുമാണ് പ്രചരിക്കുന്നത്. രമ്യാ കൃഷ്ണനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ കന്നഡ താരം ശിവരാജ്കുമാറും വേഷമിടുന്നുണ്ട്. നെൽസൺ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.
സ്റ്റണ്ടി ശിവയാണ് ആക്ഷൻ കൊറിയോഗ്രാഫർ. അനിരുദ്ധ് രവിചന്ദർ സംഗീതം പകരുന്നു. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രാഹണം. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റൻ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു ‘അണ്ണാത്തെ’യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണ് ‘ജയിലർ’.
2022 ഡിസംബറിൽ പുറത്തുവന്ന ജയിലറിന്റെ ടീസറിന് വൻ വരവേല്പാണ് ലഭിച്ചത്. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷമാണ് രജിനികാന്തിന്. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രം ഈ വർഷം ഏപ്രിൽ 14-ന് തിയേറ്ററുകളിലെത്തും.
#Mohanlal with #SuperstarRajinikanth 🔥.
Lalettan is doing a cameo role in #Jailer 💥.
More updates soon#Mohanlal #Rajinikanth #Nelson #AnirudhRavichander pic.twitter.com/2K7HaSKfix— Friday Patient South ™️ (@friday_patient) January 6, 2023