അർജന്റീനയ്ക്കായി ലോകകപ്പിൽ ഏറ്റവും കൂടുതൽ താരവും 2022ലെ ലോകകപ്പ് ഇത്തവണ രാജ്യത്തേയ്ക്ക് എത്തിക്കുകയും കൂടി ചെയ്ത ലയണൽ മെസി ഫുട്ബോൾ ആരാധകരുടെ ഇടംനെഞ്ചിലാണ് ഇപ്പോൾ വസിക്കുന്നത്. താരത്തിന്റെ ബാല്യകാല ജീവിതത്തെ അടിസ്ഥാനമാക്കി മലയാളത്തിൽ ഒരുക്കിയ ഹ്രസ്വചിത്രം ആരാധകർക്കിടയിൽ ഇപ്പോൾ തരംഗം തീർക്കുകയാണ്.
സൈന പ്ലേ, നീം സ്ട്രീം, എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിൽ എത്തിയ മിശിഹ എന്ന ഹ്രസ്വചിത്രം പ്രേക്ഷക പ്രീതി നേടികഴിഞ്ഞു. ധൻ & യാഷ് പ്രൊഡക്ഷന്റെ ബാനറിൽ ദീപേഷ് ഗോവിന്ദൻ കുട്ടി നിർമിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു സത്യൻ ആണ്. ചിത്രത്തിൽ ഭുവൽ അനിൽകുമാർ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മൊഹമ്മദ് ഷാരിഖ്, സുനിൽ സുഖദ, സുർജിത് ഗോപിനാഥ്, ഋഷി സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ആകാശ്നാഥ് (ക്യാമറ ), അജിത് അശോകൻ(എഡിറ്റിംഗ് ) , സഞ്ജയ് പ്രസന്നൻ (പശ്ചാത്തലസംഗീതം), രജത് രാജഗോപാൽ (കളറിങ് ), രതീഷ് റിസ (സംഗീതം ) എന്നിവരാണ് മിശിഹയുടെ അണിയറപ്രവർത്തകർ.