പ്രിയം, ഗോഡ്സ് ഓൺ കൺട്രി, ഹയ തുടങ്ങിയ സിനിമകൾ ഒരുക്കി ശ്രദ്ധ നേടിയ വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അന്ധകാര’ ചിത്രീകരണം ആരംഭിച്ചു. പേര് നൽകുന്ന സൂചന പോലെ ഒരു ത്രില്ലറാണ് ‘അന്ധകാര’ എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിവരം.
ചിത്രത്തിൽ നടി ദിവ്യാ പിള്ളയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ചന്തുനാഥ്, ധീരജ് ഡെന്നി, വിനോദ് സാഗർ, മറീന മൈക്കൽ, സുധീർ കരമന, കെ ആർ ഭരത് (ഹയ ) തുടങ്ങിയവരാണ് മറ്റുപ്രധാന വേഷങ്ങളിൽ. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായിരിക്കും ഷൂട്ടിംഗ് നടക്കുക. ഹയ എന്ന സിനിമയാണ് വാസുദേവ് സനൽ ഒടുവിലായി സംവിധാനം ചെയ്തത്.
എ എൽ അർജുൻ ശങ്കറും പ്രശാന്ത് നടേശനും ചേർന്നു തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രാഹകൻ മനോ വി നാരായണനാണ്. എയ്സ് ഓഫ് ഹാർട്ട് സിനി പ്രൊഡക്ഷന്റെ ബാനറിൽ സജീർ ഗഫൂർ ആണ് അന്ധകാര നിർമ്മിക്കുന്നത്. ഗോകുല രാമനാഥൻ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. അരുൺ തോമസ് എഡിറ്റിംഗ് നിർവഹിക്കുന്നു.
അരുൺ മുരളീധരനാണ് സംഗീത സംവിധാനം. പ്രൊജക്റ്റ് ഡിസൈനർ – സണ്ണി തഴുത്തല, ആർട്ട് – അർക്കൻ എസ് കർമ്മ, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ, സ്റ്റിൽസ് – ഫസൽ ഉൾ ഹക്ക്, മാർക്കറ്റിംഗ് – എന്റർടൈൻമെന്റ് കോർണർ, മീഡിയ കൺസൽട്ടന്റ് – ജിനു അനിൽകുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ അണിയറ പ്രവർത്തകർ.