വീണ്ടും സംവിധായകന്റെ കുപ്പായമണിഞ്ഞ് നടൻ അനൂപ് മേനോൻ. ‘നാൽപതുകാരന്റെ ഇരുപത്തിയൊന്നുകാരി’ എന്ന് പേരിട്ട ചിത്രമാണ് അനൂപ് മേനോൻ സംവിധാനം സംവിധാനം ചെയ്യുന്നത്. താരം തന്നെയാണ് തിരക്കഥ എഴുതുന്നത്. നേരത്തെ സുരഭി ലക്ഷ്മിയെ നായികയാക്കി അനൂപ് എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു പത്മ. ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഈ വിജയത്തിന് ശേഷമാണ് താരം വീണ്ടുമൊരു തിരക്കഥയെഴുതി സിനിമയാക്കുന്നത്. ‘നാൽപതുകാരന്റെ ഇരുപത്തിയൊന്നുകാരി’യുടെ ചിത്രീകരണം ഷില്ലോംഗിലും ഉത്തരാഖണ്ഡിലുമാകും നടത്തുന്നത്. ഏപ്രിലിൽ തുടങ്ങുമെന്നും അനൂപ് മേനോൻ ആരാധകരെ അറിയിച്ചു. അനൂപ് മേനോൻ നായകനായ പുതിയ ചിത്രം ‘തിമിംഗലവേട്ട’യുടെ ചിത്രീകരണത്തിന് അടുത്തിടെ തുടക്കമായിരുന്നു.
രാകേഷ് ഗോപൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജനാധിപത്യചേരിയിൽ വിശ്വസിക്കുന്ന, രാഷ്ട്രീയ രംഗത്ത് വലിയ സ്വപ്നങ്ങളുള്ള ‘ജയരാമൻ’ എന്ന യുവജനനേതാവിനെയാണ് അനൂപ് മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വി എം ആർ ഫിലിംസിന്റെ ബാനറിൽ സജിമോനാണ് ചിത്രം നിർമിക്കുന്നത്.